പ്രകടനപത്രികയിലെന്തുവേണം, ഒരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി

Advertisement

തിരുവനന്തപുരം . പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലേക്ക് കടന്ന് കെ.പി.സി.സി.പാര്‍ട്ടി പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. ജനുവരി 21ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നിർദ്ദേശങ്ങൾ അറിയിക്കാം.ശശി തരൂര്‍ എം പി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും.

വ്യക്തികള്‍, സംഘടനകള്‍, യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും.വരുന്ന ഫെബ്രുവരി നാലിന് തൃശ്ശൂരിൽ മഹാസമ്മേളനവും കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ പരിപാടി ഉദ്ഘാടനം ചെയ്യും.

Advertisement