എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. നാസറിന്‍റെ പരുക്ക് ഗുരുതരമല്ല.
കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നില്‍ക്കുന്നതിനിടെ നാസര്‍ അബ്ദുല്‍ റഹ്മാനെ ഇരുപതോളം പേര്‍ വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.