റോബിൻ ബസിന് ബദലായി സർക്കാർ ഇറക്കിയ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസിൽ നിന്ന് തീയും പുകയും വന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. പാലക്കാട് ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംഗ്ഷനിലായിരുന്നു സംഭവം.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇതിനിടെയിലാണ് ബസിന്റെ പിൻവശത്ത് നിന്ന് പുകയും തീയും ഉയർന്നത്. തുടർന്ന് ബസ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. യാത്രക്കാരെ മറ്റൊരു ബസിൽ കോയമ്പത്തൂരിലേക്ക് കയറ്റി വിട്ടു.
റോബിൻ ബസിന് അര മണിക്കൂർ മുൻപായിരുന്നു കെഎസ്ആർടിസി വോൾവോ ബസിന്റെ സമയം നിശ്ചിയച്ചിരുന്നത്. പത്തനംതിട്ട-ഈരാറ്റുപേട്ട-കോയമ്പത്തൂർ വഴിയായിരുന്നു സർവീസ്.