ശബരിമല,വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന് മന്ത്രി കെ രാധാകൃഷ്ണൻ

Advertisement

തിരുവനന്തപുരം . ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന് മന്ത്രി കെ രാധാകൃഷ്ണൻ.ചിലർ ഭക്ഷണത്തിനും വെള്ളത്തിനും ഇടയിലിരുന്ന് ഒന്നുമില്ലേ എന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടായി.
തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
തീർത്ഥാടകരെ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ പോലീസ് മർദ്ദന ദൃശ്യങ്ങളായി ഇതര സംസ്ഥാനങ്ങളിൽ പ്രചരിക്കപ്പെട്ടെന്നും മന്ത്രി .ഹൃദയാഘാതം മൂലം കുട്ടി മരിച്ചത് പോലും വഴിതിരിച്ചുവിട്ടു.
കേന്ദ്രസർക്കാർ വനഭൂമി വിട്ടു നൽകിയാൽ മാത്രമേ ശബരിമലയിൽ കൂടുതൽ വികസനം സാധ്യമാകൂ എന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രിയുടെ വിമർശനം.

Advertisement

1 COMMENT

  1. സർ വ്യാജ വാർത്തകൾ അല്ല ഞാനും കൂട്ടുകാരും അനുഭവിച്ച യാതന ഞങ്ങൾക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. VIP തരത്തിൽ ശബരിമലയിൽ പോയാൽ ഒന്നും മനസ്സിലാവുകയില്ല. നടന്നും, മലകൾ കയറിയും വരുന്നവർ മണിക്കൂറുകളോളം വരിയിൽ നിൽക്കുന്ന ബുദ്ധിമുട്ട് ഊഹിച്ചു നോക്കിയാൽ മതി. ഈ വർഷം മലയാത്ര അതി കഠിമാക്കിയതാണ്. സ്വാമി ശരണം

Comments are closed.