കുസാറ്റ് , അദ്ധ്യാപകരുടെ ഭാഗത്തു നിന്നും അശ്രദ്ധയുണ്ടായെന്ന് സർക്കാർ

Advertisement

കൊച്ചി .കുസാറ്റ് ദുരന്തത്തിൽ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും അശ്രദ്ധയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ .
പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ആണ് സർക്കാർ വിവരം കോടതിയെ അറിയിച്ചത് കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവും സത്യവാങ്മൂലം നൽകി.
കൃത്യമായ ആസൂത്രണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് രജിസ്ട്രാറെ സംരക്ഷിക്കുന്നതാണ് എന്നും അരോപണം ഉണ്ട്. ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.

Advertisement