തിരുവനന്തപുരം .നിയമസഭയില്‍ ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം. മന്ത്രിസഭായോഗമാണ് കരടിന് അംഗീകാരം നല്‍കിയത്. കരട് ഉടന്‍ ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കും. നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോയെന്നതില് അവ്യക്തത തുടരുന്നു.
ജനുവരി 25ന് നിയമസഭാ സമ്മേളനം തുടങ്ങുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ്. നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കരടിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. കരട് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കൈമാറും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ടാകും. ഇത് ഗവര്‍ണര്‍ വായിക്കുമോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ ഈ ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്നും ഗവര്‍ണര്‍മാര്‍ ഒഴിവാക്കിയിട്ടുണ്ട്. നവകേരള സദസിന് ബസ് വാങ്ങിയതിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. ബസ് വാങ്ങി സൗകര്യങ്ങള്‍ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധൂകരണം നല്‍കിയത്. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ബസ് വാങ്ങിയത്.