കെഎസ്ഇബി; ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍ തടസപ്പെട്ടു

Advertisement

കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സെര്‍വര്‍ തകരാറിലായതോടെ ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍ തടസപ്പെട്ടു. രാവിലെ മുതല്‍ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനങ്ങളെല്ലാം തടസപ്പെട്ടതായാണ് പരാതികള്‍ ഉയര്‍ന്നത്.
ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.