2024 ജനുവരി 19 വെള്ളി
BREAKING NEWS
👉മഹാരാജാസ് കോളജിലെ സംഘർഷം: കെ എസ് യു പ്രവർത്തകൻ കണ്ണൂർ സ്വദേശി ഇജിലാൽ അറസ്റ്റിൽ.കേസിൽ 8-ാം പ്രതിയാണ് ഇജിലാൽ.
👉ജയിലിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനും രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ കേസ്സെടുത്തു.
👉തമിഴ്നാട് കോൺഗ്രസ് ദലിത് വിഭാഗം അധ്യക്ഷൻ രഞ്ജൻ കുമാറിനെ പോലീസ് വീട്ടുതടങ്കലിലാക്കി.ഗോബാക്ക് മോദി പ്രചരണം നടത്തിയതിനാണ് നടപടി.
👉കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയിലാണ് നടപടി.
👉കൊച്ചിൻ ഷിപ്പിയാ ഡിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ആദിൽ (21) മരിച്ചു.
👉ളാഹയിൽ അയ്യപ്പഭക്തരുടെ വാഹനം ലോറിയിലിടിച്ച് പട്ടാഴി സ്വദേശികളായ 5 പേർക്ക് പരിക്ക് .
🌴കേരളീയം🌴
🙏മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.
🙏വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
🙏വനത്തില്‍ തേനീച്ച, കടന്നല്‍ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വനത്തിനു പുറത്താണെങ്കില്‍ രണ്ട് ലക്ഷം നല്‍കും. കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
🙏കേരളത്തില്‍ ജൈവകൃഷിയോടു താല്‍പര്യമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാനായതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയലക്ഷ്മി വളര്‍ത്തിയ ഒരു പേരത്തൈ രണ്ടു വര്‍ഷം മുമ്പ് സുഹൃത്തായ സുരേഷ് ഗോപി തനിക്കു തന്നെന്നും പ്രധാനമന്ത്രി എക്സ് പ്ളാറ്റ്ഫോമില്‍ മലയാളത്തില്‍ കുറിച്ചു.
🙏കേന്ദ്രസര്‍ക്കാരിനെ
തിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷം. സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി.
🙏എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്യു പ്രവര്‍ത്തകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിച്ചു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
🙏തിരുവല്ല ഡയറ്റിലെ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ മലയാളം അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. മലയാളം അധ്യാപിക മിലിന ജെയിംസിന് എതിരെയാണ് കേസടുത്തത്. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു.
🇳🇪 ദേശീയം 🇳🇪
🙏ജമ്മു കാഷ്മീരിലെ രജൗരിയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ജവാന് വീരമൃത്യു. രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
🙏രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടര വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അവധി പ്രഖ്യാപിച്ചു.
🙏രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതും നിയമലംഘനമാണെന്ന് മുംബൈ പൊലീസ്. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അടല്‍ സേതുവില്‍ പ്രവേശനമില്ല.
🙏ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടക്കം 15 പേര്‍ മരിച്ചു. സകൂളില്‍നിന്നു വിനോദയാത്രയ്ക്കു പോയ 27 അംഗസംഘമാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായ 12 പേരെ കണ്ടെത്താന്‍ രാത്രിയിലും തെരച്ചില്‍ തുടര്‍ന്നു.
🙏പണമില്ലാത്തതുമൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട 370 പദ്ധതികള്‍ നിര്‍ത്തിവച്ചെന്നു മധ്യപ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകള്‍, ഐടി വ്യവസായം, കാര്‍ഷിക വായ്പകള്‍, മെട്രോ റെയില്‍ തുടങ്ങി പ്രധാനമന്ത്രി സഡക് യോജന ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നിര്‍ത്തിവച്ചത്.
🙏അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസുള്ള രാമന്റെ വിഗ്രഹം നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ടാനത്തോടെയാണു സ്ഥാപിച്ചത്.
🙏ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ഗാന്ധി ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടി നഗരത്തില്‍ പ്രവേശിച്ചാല്‍ നടപടിയെടുക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നഗരത്തെ സ്തംഭനാവസ്ഥയിലാക്കുന്ന ഒരു പ്രകടനവും അനുവദിക്കില്ലെന്നാണ് ഹിമന്തയുടെ നിലപാട്.
🇦🇺 അന്തർദേശീയം 🇦🇽
🙏 കെനിയയിൽ ദൈവത്തെ കാണാന്‍ ഉപവാസം അനുഷ്ഠിക്കണമെന്നു നിര്‍ദേശിച്ചതനുസരിച്ചു പട്ടിണി കിടന്ന് 429 പേര്‍ മരിച്ച സംഭവത്തില്‍ മതപുരോഹിതനുള്‍പ്പെടെ 95 പേര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
🙏വിമാന ടിക്കറ്റെടുത്താല്‍ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള പാസ് സൗജന്യമായി നല്‍കുമെന്ന് ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. മാര്‍ച്ച് 31 നു മുമ്പു യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്.
🏏 കായികം 🏏
🙏അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025 ഒക്ടോബറിലാണ് ടീം കേരളത്തിലെത്തുകയെന്നും കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
🙏എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫിഫ റാങ്കിംങ്ങില്‍ 68-ാം സ്ഥാനത്തുള്ള ഉസ്ബെക്കിസ്ഥാനോടാണ് ഇന്ത്യയുടെ തോല്‍വി. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായിരിക്കുയാണ്.