വിലക്ക് ലംഘിച്ച് തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്

Advertisement

തൃശൂര്‍. ടി എൻ പ്രതാപന് വേണ്ടി തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് കോൺഗ്രസ് ഓഫീസിലും ചുവരെഴുത്ത്. തൃശ്ശൂർ പുല്ലഴിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെ മതിലിലാണ് ചുവരെഴുതിയത്. കെപിസിസി സെക്രട്ടറി എ പ്രസാദിന്റെ നിർദേശത്തോടെയാണ് ചുവരെഴുതിയതെന്നാണ് ആക്ഷേപം. എന്നാൽ ചുവരെഴുത്തിനെതിരെ കർശന നിലപാടുമായി ടി എൻ പ്രതാപൻ രംഗത്തെത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപുള്ള ചുവരെഴുത്തിൽ നിന്ന് പ്രവർത്തകർ പിന്മാറണമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സിറ്റിംഗ് എം പി ടി എൻ പ്രതാപന്റേതടക്കം കർശന നിർദ്ദേശം നിലനിൽക്കുകയാണ് തുടരെത്തുടരെയുള്ള ചുവരെഴുത്തുകൾ. എളവള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുവര് ടി എൻ പ്രതാപൻ ഇടപെട്ട് മായിച്ച് മണിക്കൂറുകൾ കഴിയുന്നതിനു മുൻപാണ് കോൺഗ്രസ് ഓഫീസിനു മുന്നിൽ തന്നെ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

തൃശ്ശൂർ പുല്ലഴിയിലെ കോൺഗ്രസ് ഓഫീസിനു മുന്നിലാണ് പ്രതാപത്തോടെ പ്രതാപൻ തുടരുമെന്ന വാചകത്തോടെയുള്ള ചുവരെഴുത്ത്. കെപിസിസി സെക്രട്ടറി കെ പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് അയ്യന്തോൾ മണ്ഡലം പ്രസിഡൻറ് കെ സുരേഷിന്റെ അറിവോടെ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ചുവരെഴുതിയത് എന്നാണ് ആക്ഷേപം. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പുള്ള ചുവരെഴുത്തിന് ടി എൻ പ്രതാപൻ പൂർണ്ണമായും തള്ളി. ചുവരെഴുത്ത് നിന്ന് പ്രവർത്തകർ പിന്മാറണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.

Advertisement