തൃശ്ശൂര്‍. വരടിയത്ത് വലയില്‍ പെട്ട് ഗുരുതര പരിക്കേറ്റ് കിടന്നിരുന്ന മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. റോഡരികിലെ കാനയിൽ കിടന്നിരുന്ന വലയിൽ പെട്ട് മുറിവേറ്റ് ഭക്ഷണവും വെള്ളവുമില്ലാതെ ഒരാഴ്ച്ചയിലധികമാണ് മൂർഖൻ കുടുങ്ങിക്കിടന്നത്.
റോഡിൽ കൂടി നടന്നു പോവുകയായിരുന്ന ഒരാളാണ് ഗുരുതരാവസ്ഥയിലായ പാമ്പിനെ കണ്ടത്. ഉടന്‍ ഇയാള്‍ വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് അറിയിച്ചതിനെത്തുടർന്ന് സർപ്പ വളണ്ടിയര്‍മാരായ ലിജോ കാച്ചേരി, ശരത്ത് മാടക്കത്തറ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ വലയില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ കൊക്കാലെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി..വെറ്റിനറി ഡോക്ടർമാരായ ഡോ.റെജി വർഗീസ്, ഡോ. സുജന എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര ചികിത്സ നല്‍കി. വലയില്‍ കുടുങ്ങിയതോടെ പാമ്പിന്‍റെ ശരീരത്തില്‍ മുറിവ് ഉണ്ടായി എല്ലുകൾ പുറത്തേക്ക് വന്ന അവസ്ഥയില്‍ ആയിരുന്നു. എക്സറേയിൽ എല്ലിന് പൊട്ടലുമുണ്ട്.നിലവില്‍ അപകടനില തരണം ചെയ്തതായും മുറിവ് ഉണങ്ങാൻ ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. വനം വകുപ്പിന് കെെമാറിയ ഇപ്പോൾ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.