എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട്, വീണ വിജയനൊപ്പം മുഖ്യമന്ത്രിയുടെ പേരും പരാമർശിച്ചു രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട്

Advertisement

തിരുവനന്തപുരം. എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാടിൽ വീണ വിജയനൊപ്പം മുഖ്യമന്ത്രിയുടെ പേരും പരാമർശിച്ചു രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട്.കെഎസ്ഐഡിസി യിൽ മുഖ്യമന്ത്രിക്ക് നേരിട്ടു നിയന്ത്രണവും,ഇത് മൂലം സിഎംആര്‍എല്‍ പരോക്ഷ നിയന്ത്രണവുമുണ്ടെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.എക്സാലോജിക്കുമായി നടന്നത് തല്പര കക്ഷി ഇടപാടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും വെട്ടിലാക്കുന്നതാണ് ആര്‍ഒസി റിപ്പോർട്ടിലെ പുതിയ വിവരങ്ങൾ.വ്യവസായവകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്ക് സി.എം.ആര്‍.എല്ലില്‍ ഓഹരിയുണ്ട്. സി.എം.ആര്‍.എല്‍ ബോര്‍ഡില്‍ നിര്‍ണായക സ്വാധീനം ചെലുത്താവുന്നവരെ അവിടെ നിയമിച്ചിട്ടുമുണ്ട്.ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് സി.എം.ആര്‍.എല്‍ ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടിവരും.


കെ.എസ്.ഐ.ഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സി.എം.ആര്‍.എല്ലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പരാമര്‍ശമുണ്ട്.എക്സാലോജികും സി.എം.ആര്‍.എല്ലുമായി കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
കരാര്‍ ഒപ്പിടുമ്പോള്‍ ഈ തല്‍പരകക്ഷി ബന്ധം ബോര്‍ഡിനെ അറിയിച്ചില്ല.ഇത് കമ്പനീസ് ആക്ടിന്‍റെ ലംഘനമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ വിവരം കൂടി പുറത്ത് വന്ന സ്ഥിതിക്ക് ഇഡി അല്ലെങ്കിൽ സിബിഐ അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യത്തിന് മൂർച്ച കൂടും.

Advertisement