കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെതിരെ ഭരണപക്ഷ എംഎല്‍എ രംഗത്ത്

Advertisement

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെതിരെ വി.കെ പ്രശാന്ത് എംഎല്‍എ. ഇലക്ട്രിക് ബസുകള്‍ വാങ്ങിയത് നയപരമായ തീരുമാനമാണ്. ലാഭകരമാക്കേണ്ടതും കൃത്യമായി അറ്റകുറ്റപ്പണി നടത്തേണ്ടതും കെഎസ്ആര്‍ടിസിയെന്നും വി.കെ.പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു ഇ ബസിന്‍റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാമെന്നാണ് മന്ത്രി ഗണേഷ് കുമാർ പറയുന്നത്. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാമെന്നും കെഎസ്ആർടിസിയെ ലാഭത്തിലാക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു