തിരുവനന്തപുരം. ഇലക്ട്രിക് ബസുകളുടെ വിശദാംശങ്ങൾ തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.റൂട്ടുകളുടെ വിവരങ്ങളും ദൈനംദിന വരവ് ചെലവ് കണക്കുളും ആവശ്യപ്പെട്ടത് സിഎംഡിയോട്.സംസ്ഥാനത്ത് ഓടുന്ന മുഴുവൻ ബസുകളുടെ വരവ് ചെലവ് കണക്കുകളും നൽകാൻ നിർദ്ദേശം.റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി തേടിയ ശേഷം തുടർ നടപടി എന്നാണ് സൂചന.