കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ പിടിയിൽ,പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാനും ശ്രമം

Advertisement

തൃശൂര്‍.കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ പോലീസ് പിടിയിൽ. നിരവധി കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരൻ പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാനും ശ്രമിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡ് ആണ് ശ്രീധരനെ പിടികൂടിയത്. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ മകൻ അരുണിനെയും പ്രതിചേർത്തു.

കൊലപാതകം, കുഴൽപണ കടത്ത്, സാമ്പത്തിക തട്ടിപ്പ്, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് കോടാലി ശ്രീധരൻ.
കേരളത്തിൽ മാത്രം ഇയാൾക്ക് 45 ലധികം കേസുകളുണ്ട്. 5 ലോങ് പെന്റിംഗ് വാറന്റുകളും നിലവിലുണ്ട്. തമിഴ് നാട്, ആന്ധ്ര, കർണ്ണാർടക എന്നീ സംസ്ഥാനങ്ങളിലും കോടാലി ശ്രീധരനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. 2010ലാണ് ഇയാൾ അവസാനമായി പോലീസ് പിടിയിലാകുന്നത്. ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം തന്നെ ശ്രീധരനെ പിടികൂടാൻ രൂപീകരിച്ചു. ദേശീയപാതയിലൂടെ ഇടക്കിടക്ക് ശ്രീധരൻ സഞ്ചരിക്കുന്നുണ്ട് എന്ന് വിവരം ലഭിച്ച പോലീസ് ഇന്ന് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കിറങ്ങിയത്. പാലിയേക്കര മുതൽ പിൻതുടർന്നു. കൊരട്ടിയിലെത്തിയപ്പോൾ വണ്ടിതടഞ്ഞെു, പുറത്തിറങ്ങാൻ വിസമ്മതിച്ച പ്രതിയെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന തോക്ക് പോലീസുകാർക്ക് നേരെ ചൂണ്ടിയെങ്കിലും കീഴ്പ്പെടുത്തി.

ഒന്നര വർഷം മുൻപ് രൂപംനൽകിയ സ്ക്വാഡ് ആണ് തുടർച്ചയായ പരിശ്രമത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്. പോലീസിന് ആക്രമിക്കാൻ ശ്രമിക്കൽ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ശ്രീധരന്റെ മകൻ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Advertisement