മുഖ്യമന്ത്രിയോടൊപ്പം ഡൽഹി സമരത്തിൽ ആർ എസ്സ് പി പങ്കെടുക്കില്ല, പ്രേമചന്ദ്രൻ

Advertisement

കാസറഗോഡ് :ഇടതുരാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാന്‍ അച്ചാരംവാങ്ങിയ ഭരണമാണ് പിണറായിയുടേതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രിയോടൊപ്പം ഡൽഹി സമരത്തിൽ ആർ എസ്സ് പി പങ്കെടുക്കില്ലെന്നും
യൂ ഡി എഫ് പങ്കെടുക്കരുതെന്നാണ് ആർ എസ് പി യുടെ അഭിപ്രായമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി കാസറഗോഡ് നിന്ന് ആരംഭിച്ച കേരള സൈക്കിൾ റൈഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യൂ ഡി എഫ് സ്വന്തം നിലയിൽ കേന്ദ്ര സർക്കാരിനെതിരെ സമര രംഗത്തുണ്ടെന്നും കൂടുതൽ ശക്തമായ സമരവുമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്ര സർക്കാരിന്റെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് പിണറായി സർക്കാർ നിൽക്കുന്നത്.



അധികാര തിമിരം ബാധിച്ച പിണറായി സർക്കാരിന് നൽകിയ ഏറ്റവും വലിയ വാക്കാണ് എംടിയുടേത്. നാണവും മാനവുമില്ലാത്ത ഒരു മുഖ്യമന്ത്രിയാണിത്. വി എസിന്റെ കയ്യും കാലും വരിഞ്ഞു മുറുക്കിയവർ. കണ്ണേ കരളേ വി എസ്സേ എന്ന് മുദ്രാവാക്യം വിളിച്ചതിന് സിപിഎമ്മിൽ നടപടി നേരിട്ടവർ ഉണ്ട്. എന്നിട്ട് പിണറായിയെ പുകഴ്ത്താൻ മത്സരിക്കുന്നത്. ഇത് ത്രിപുരയിലും ബംഗാളും കേരളത്തിൽ ആവർത്തിക്കുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ യുവാക്കൾ ഈ ഭരണത്തിന്റെ ഫലമായി പൗരത്വമുപേക്ഷിച്ച് പലായനം ചെയ്യുന്നു. അയോദ്ധ്വയിൽ വിശ്വാസം മുന്നിൽ നിർത്തി ബി ജെ പി രാഷ്ട്രീയം കളിക്കുന്നു. ഇതു അപകടം പിടിച്ച രാഷ്ട്രീയമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഹരീഷ് ബി നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജയകുമാർ , കെ.എസ്. സനൽ കുമാർ, പി.ജി.പ്രസന്നകുമാർ , ഇടവനശ്ശേരി സുരേന്ദ്രൻ ,എം. എസ്. ഷൗക്കത്ത് , ജാഥാ ക്യാപ്റ്റൻമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ , ഷിബു കോരാണി, , പുലത്തറ നൗഷാദ്, കുളക്കട പ്രസന്നൻ , ശ്യാം പള്ളിശ്ശേരിക്കൽ , കിരൺ ജെ നാരായണൻ , സി.എം ഷെറീഫ്, കാട്ടൂർ കൃഷ്ണകുമാർ , ഷംസുദ്ദീൻ, ദീപാ മണി , റിജോ ചെറുവത്തൂർ, നാസിം ചാനടുക്കം തുടങ്ങിയ പ്രസംഗിച്ചു.

Advertisement