നിരന്തരം കാടിറങ്ങുന്ന വന്യത ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ വയനാട്ടുകാര്‍

Advertisement

വയനാട്. കാടിറങ്ങുന്ന കടുവകളാല്‍ ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ഈ നാട്ടുകാര്‍ . കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലി ചാമപ്പാറയില്‍ പശുവിനു നേരെ കടുവയുടെ ആക്രമണമുണ്ടായി. ഇതിനടുത്തുള്ള കൊളവള്ളിയിലും കഴിഞ്ഞ ദിവസം കടുവാസാന്നിധ്യമുണ്ടായിരുന്നു. ഏതു നിമിഷവും മനുഷ്ജിവനും നഷ്ടമാകുന്നമെന്ന ഭീതി പരക്കെയുണ്ട്.

റബര്‍തോട്ടത്തില്‍ തീറ്റാനായി കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. പ്ലാവനാക്കുഴിയില്‍ ജോണിന്‍റെ പശുവിനെയാണ് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. കരച്ചില്‍ കേട്ട അയല്‍വാസി ബഹളം വച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കടന്നു. വനപാലകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്യാമറാട്രാപ്പുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ചാമപ്പാറയ്ക്കടുത്തുള്ള കൊളവള്ളിയില്‍ വയലില്‍ മേയാന്‍ വിട്ട ആടിനെ പിടിച്ചത് വ്യാഴാഴ്ചയാണ്.

ഇതിനടുത്തുള്ള ചണ്ണോത്തുകൊല്ലി, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ ആശങ്ക നിലനില്‍ക്കുകയാണ്. ഈ മേഖലയോട് ചേര്‍ന്നാണ് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ടത്

സിസി, മൂടക്കൊല്ലി, കൊളഗപ്പാറ, ചുളുക്ക തുടങ്ങി വയനാടിന്‍റെ പലഭാഗത്തും കാടിറങ്ങുന്ന കടുവകള്‍ ഭീതിയുണ്ടാക്കുന്നുണ്ട്. പലയിടത്തും കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവകള്‍ പിടിയിലാകാത്തതാണ് ആശങ്കയ്ക്ക് ആക്കം കൂട്ടുന്നത്

Advertisement