തെഹദിലയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് അറസ്റ്റില്‍

Advertisement

പന്തല്ലൂരിൽ തെഹദില എന്ന യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
തുടര്‍ന്ന് തെഹദിലയുടെ കുടുംബം ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാരണമായത് ഭര്‍ത്താവ് നിസാറും കുടുംബമാണെന്നാണ് പരാതിയിലുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്. വിദേശത്ത് പോയതും ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന തെഹദിലയെ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.  ജനരോഷം ഉയര്‍ന്നതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2 വയസു മുതല്‍ 10 വയസു വരെ പ്രായമായ നാല് മക്കളുടെ മാതാവ് കൂടിയാണ് തെഹദില. പത്ത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്.

Advertisement