ഐസിയു പീഡനക്കേസ് അതിജീവിതയ്ക്കൊപ്പം നിന്ന സീനിയർ നഴ്സിങ് ഓഫിസർ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍

Advertisement

കോഴിക്കോട്. മെഡിക്കൽ കോളജ് ഐ.സിയു പീഡനക്കേസ് അതിജീവിതയ്ക്കൊപ്പം നിന്ന സീനിയർ നഴ്സിങ് ഓഫിസർ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂന്നലിനെ സമീപിച്ചു. സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നും അതല്ലെങ്കിൽ സമീപ ജില്ലയിൽ എവിടെയെങ്കിലും സ്ഥലംമാറ്റം അനുവദിക്കണമെന്നുമാണ് പി.ബി അനിതയുടെ ആവശ്യം . ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയ നടപടിയാണ് സർക്കാർ അംഗീകരിച്ചത്. ഐസിയു പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരുത്തരവാദപരമായി പ്രവർത്തിച്ചു , ഏകോപനമുണ്ടായില്ല തുടങ്ങിയ കുറ്റങ്ങളാണ് അനിതെക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നായിരുന്നു സ്ഥലം മാറ്റിയത്. എന്നാൽ ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു ഇതിനിടെയാണ് സ്ഥലം മാറ്റ ഉത്തരവ് സർക്കാർ ശരി വച്ചത്