മെസിയും കൂട്ടരും കേരളത്തില്‍ പന്ത് തട്ടും

Advertisement

അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടീം ഇവിടെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.