മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ സിപിഎം

Advertisement

തിരുവനന്തപുരം.എക്സാലോജിക്കിനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാൻ സിപിഐഎം. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നടത്തുന്ന ബോധപൂർവമായ രാഷ്ട്രീയ പ്രചരണം എന്ന വാദമുയർത്തിയാണ് പ്രതിരോധം. അതേസമയം ആർ.ഒ.സി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേര് വന്നതിനെ കുറിച്ച് ഇതുവരെയും പാർട്ടി മറുപടി പറഞ്ഞിട്ടില്ല.

സി.എം.ആർഎലും – കെ.എസ്.ഐ.ഡി.സി യും തമ്മിലുള്ള ധാരണ 1991 ൽ ആരംഭിച്ചതാണ് എന്നതും സർക്കാർ ന്യായീകരണ വിഷയമാക്കുന്നു. അതേസമയം വിഷയത്തിൽ സി.ബി.ഐയുടെയോ ഇ.ഡിയുടെ രംഗപ്രവേശം ഏത് നിമിഷവും ഉണ്ടാകാമെന്ന് സിപിഐ (എം) വിലയിരുത്തുന്നുണ്ട്.

അതുകൊണ്ടുതന്നെ തൽക്കാലം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിക്കേണ്ട എന്നുള്ളതാണ് പാർട്ടി നിലപാട്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയുള്ള പ്രചരണത്തിനാണ് പ്രതിപക്ഷ നീക്കം. ഇടപാടുകൾ സംബന്ധിച്ച രേഖ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് വെല്ലുവിളി ഇതിൻ്റെ ഭാഗമാണ്