ലക്കിടിയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചിട്ട സംഭവത്തില്‍ പരിഹാരമായില്ല

Advertisement

പാലക്കാട്. ലക്കിടിയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചിട്ട സംഭവത്തില്‍ പരിഹാരമായില്ല.രണ്ട് ഓഫീസ് ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയെങ്കിലും രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടില്ല.

സ്ഥിരം ജീവനക്കാര്‍ക്ക് 11 മാസത്തെ ശമ്പളവും കലാപീഠത്തിലെ ഏഴ് അധ്യാപകര്‍ക്ക് 16 മാസത്തേ ശമ്പളവുമാണ് കുടിശികയായുള്ളത്.
കുറച്ചേറെ മാസങ്ങളായി സര്‍ക്കാര്‍ ഗ്രാന്റ് അടക്കം പ്രതിസന്ധിയിലാണുള്ളത്.
യാത്രാചെലവിന് പോലും പണമില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും ജീവനക്കാര്‍ പറയുന്നു.

രണ്ട് ദിവസത്തിനകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.അനിശ്ചിതമായി ക്ലാസ് മുടങ്ങുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അമര്‍ഷത്തിലാണ്.

Advertisement