യുഡിഎഫ് – ബിജെപി അന്തർധാര വ്യക്തമായി സിപിഎം

Advertisement

തിരുവനന്തപുരം . കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം യു.ഡി.എഫ് നിരസിച്ചതിൽ എതിർപ്പ് പരസ്യമാക്കി സിപിഐഎം. യുഡിഎഫ് – ബിജെപി അന്തർധാരയാണ് വ്യക്തമാകുന്നത് എന്ന നിലപാടിലാണ് സിപിഐഎം. അതേസമയം കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്താൽ മതിയെന്ന നിലപാടിലാണ് യുഡിഎഫ്. ഡൽഹിയിൽ നടക്കുന്ന സമരത്തിന് പകരം യുഡിഎഫ് കേന്ദ്രസർക്കാരിനെതിരെ കേരളത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിൻറെ ധൂർത്ത് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. അതേസമയം എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി ഇതര മുഖ്യമന്ത്രിമാരെ എൽഡിഎഫ് പരിപാടിയിലേക്ക് ക്ഷണിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ക്ഷണം സ്വീകരിക്കുമോ എന്നതാണ് കാത്തിരിക്കുന്നത്.

Advertisement