ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Advertisement

കായംകുളം. ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്.
ട്യൂഷന് പോയി മടങ്ങി വന്നശേഷം പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.