കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡി.വൈ.എഫ്.ഐ. കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ ആണ് മനുഷ്യചങ്ങല തീർത്തത്. മനുഷ്യച്ചങ്ങലയില്‍ കാസര്‍കോട് എ.എ.റഹിം ആദ്യ കണ്ണിയായപ്പോള്‍ രാജ്ഭവനുമുന്നില്‍ ഇ.പി.ജയരാജന്‍ അവസാന കണ്ണിയായി. സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും അണിനിരന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളം ലോകത്തിനുമുന്നില്‍ മാതൃകയാകേണ്ടെന്ന നിഷേധാത്മക സമീപനമാണ് കേന്ദ്രത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

നടൻ ജയരാജവാര്യർ കരുനാഗപ്പള്ളി മനുഷ്യച്ചങ്ങലയിൽ