ആൾക്കൂട്ടത്തിനിടയിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി വന്‍ വിവാദം വിഡിയോ,

Advertisement

വൈത്തിരി .പൊലീസ് വാഹനത്തില്‍ നിന്നിറങ്ങാതിരുന്ന സിവിൽ പൊലീസ് ഓഫീസറെ ആൾക്കൂട്ടത്തിനിടയിൽ വച്ച് ഇൻസ്പെക്ടർ തല്ലി.
വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റഷനിലെ കീഴുദ്യോഗസ്ഥനെ തല്ലി പുറത്തിറക്കിയത്. നടന്നുവനന്നാല്‍ മതിയെന്ന് ആക്രോശിച്ചു.
വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപം ആയിരുന്നു സംഭവം. ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ, വിവാദമായി. സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടിയാണ്പൊലീസുകാർ സ്ഥലത്ത് എത്തിയത്. എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സംഭവം.

Advertisement