അങ്കമാലിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Advertisement

എറണാകുളം. അങ്കമാലിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പുളിയനം സ്വദേശി ലളിതയെയാണ് ഭർത്താവ് ബാലൻ കൊലപ്പെടുത്തിയത്.
കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപാതകം.
ഇന്നലെ ഉച്ചയ്ക്കാണ് കൊലപാതകം. വൈകീട്ട് മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ
മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ബാലനെ കണ്ടെത്താനായില്ല.
കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിൽ. 20 വർഷം മുമ്പ് ലളിതയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
ബാലൻ

Advertisement