വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ നിരവധിപേർക്ക് പരുക്ക്

Advertisement

കോഴിക്കോട്. ചാത്തമംഗലത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ നിരവധിപേർക്ക് പരുക്ക്. മുഖത്തും തലയ്ക്കും ഉൾപ്പടെ സാരമായി പരുക്കേറ്റ ചാത്തമംഗലം സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. വിഷയത്തിൽ കുട്ടികളുടെ ബന്ധുക്കൾ കുന്നമംഗലം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞ കുട്ടികളെ പരീക്ഷ വരെ സ്കൂളിൽനിന്ന് വിലക്കിയിട്ടുണ്ടെന്നുമാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.