മലപ്പുറം. തവനൂരില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. അശ്വിന് (11), ആയുര്‍രാജ് (13)എന്നിവരാണു മരിച്ചത്. ബന്ധുക്കളായ ഇവര്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്നു വൈകുന്നേരമം ഫുട്ബോള്‍ കളി കഴിഞ്ഞ് കൂട്ടകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നു. മറ്റ് കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറത്ത് കോളജ് അധ്യാപികയായ അമ്മയോടൊപ്പം കഴിയുകയാണു കോഴിക്കോടുസ്വദേശികളായ കുട്ടികള്‍