മക്കളെ ശരീരത്ത് കെട്ടിവച്ച് കിണറ്റില്‍ ചാടി,മാതാവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്. മാതാവിനെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷിൻ്റെ ഭാര്യ അഖില, മക്കളായ വൈഭവ്, കശ്യപ് എന്നിവരാണ് മരിച്ചത്.

വീട്ടുപറമ്പിലെ കിണറ്റിലാണ് അഖിലയെയും മക്കളായ കശ്യപ് , വൈഭവ് എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിന് ആറ് മാസം മാത്രമാണ് പ്രായം. കശ്യപ് ആറു വയസുകാരനാണ്. കുട്ടികളെ ദേഹത്ത് കെട്ടിവച്ച ശേഷം അഖില കിണറ്റിലേക്ക് ചാടി എന്നാണ് പ്രഥമിക വിവരം. രാവിലെ പുറത്ത് പോയ നിധീഷ് ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാതായതിനെ തുടർന്നാണ് തിരികെ വീട്ടിൽ എത്തിയത്. വീട്ടിൽ ഭാര്യയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കിണറ്റില് കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisement