തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന് സിപിഐയിൽ ആവശ്യം.സ്ഥാനാർത്ഥി നിർണയത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നത്.വെറ്ററിനറി സർവകലാശാല ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടു മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ തർക്കിച്ചതിൽ നേതൃത്വം അതൃപ്തിയും പ്രകടിപ്പിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നാണ് സിപിഐ എക്‌സിക്യൂട്ടീവിൽ ഉയർന്ന അഭിപ്രായം.
സ്ഥാനാർത്ഥി നിർണയത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുത്.തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും ഒരു ഘടകമാണ്.പുതിയ സാഹചര്യത്തിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും എക്സിക്യൂട്ടിവിൽ അഭിപ്രായം ഉയർന്നു.
ഇതോടെ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കാൻ നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.മന്ത്രിസഭയിൽ പാർട്ടി മന്ത്രിമാർ തർക്കിച്ചതിലാണ് സി.പി.ഐ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചത്.വെറ്ററിനറി സർവകാലാശാല ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്യാതെ വിഷയം മന്ത്രിസഭയിൽ കൊണ്ടുവന്നത് ശരിയായില്ലെന്ന് നേതൃത്വം വിമർശിച്ചു. തർക്കത്തെപ്പറ്റി പാർട്ടി മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടിവിൽ വിശദീകരണം നൽകി.
തർക്കം ഉണ്ടായില്ലെന്നും അലോചിക്കാതെ വിഷയം വന്നതിൽ അഭിപ്രായം പറയുകയാണ് ഉണ്ടായതെന്നും മന്ത്രിമാർ വിശദീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത ശേഷം വിഷയം വീണ്ടും മന്ത്രിസഭയിൽ
കൊണ്ടുവരാനും പാർട്ടി അനുമതി നൽകി.
സംസ്ഥാനത്ത് സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ മൂന്നും ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങള്‍. കേരളത്തില്‍ സിപിഐക്ക് മാത്രമാണ് ഇത്രയധികം താര മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കഴിയുന്നത്. എതിരാളികളാണ് ഈ മണ്ഡലങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നത് എന്നതും സിപിഐക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. അതുകൊണ്ട് തന്നെ പരമാവധി സീറ്റുകളില്‍ വിജയം നേടുക എന്നതാണ് ഇക്കുറി സിപിഐ ലക്ഷ്യം വെക്കുന്നത്.