ശ്രീരാമന്റെ പേര് രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍

Advertisement

ശ്രീരാമന്റെ പേര് രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. അയോധ്യയായിരിക്കും തെരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ട്.

ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ശ്രീരാമന്റെ പേര് പറഞ്ഞില്ലെങ്കില്‍,പരസ്പരം കാണുമ്‌ബോള്‍ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടാണിത്.അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത’ അദ്ദേഹം പറഞ്ഞു.ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം.

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും.അതില്‍ യാതൊരു സംശയമില്ല.ഈ തുറുപ്പ് ചീട്ടും വെച്ചുകൊണ്ടായിരിക്കും അവരുടെ കളി…’ യെന്നും ടി.പത്മനാഭന്‍ വ്യക്തമാക്കി.

Advertisement