കൈക്കൂലി,തഹസില്‍ദാര്‍ റിമാന്‍ഡില്‍

Advertisement

തൃശൂർ .കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. പാലക്കാട് സ്വദേശി വി.സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് സുധാകരനെ കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സുധാകരനെ പിടികൂടിയത്. മാളില്‍ നിന്നും സ്പ്രേയും മദ്യവും മറ്റും സ്വീകരിക്കുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Advertisement