കരുനാഗപ്പള്ളി . ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദായാഘാതം ഉണ്ടായിട്ടും യാത്രക്കാരെ സുരക്ഷിതരാക്കി ഉത്തരവാദിത്വം നിറവേറ്റിയ കെഎസ്ആർടിസി ഡ്രൈവർ മരിച്ചു.
തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ ടി എൻ പരീത് (49) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും തൃശൂരിൽ പോയി തിരികെ തിരുവനന്തപുരം തമ്പാനൂരിലേക്ക് മടങ്ങിയ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായിരുന്നു പരീത്. ശനിയാഴ്ച രാത്രിയിൽ കരുനാഗപ്പള്ളിയ്ക്ക് സമീപം വെറ്റമുക്കിൽ വെച്ചാണ് ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ബസ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കി. വിവരംപറഞ്ഞതോടെ കണ്ടക്ടറും മറ്റും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് പോകും വഴിയാണ് മരിച്ചത്.
ആലുവ ചെമ്പറ സ്വദേശിയാണ്.