പാലക്കാട്. വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് വേണ്ടി ചുവരെഴുത്തി നടത്തി കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി.പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയിലാണ് വി.കെ.ശ്രീകണ്ഠനെ ചുവരെഴുതിയത്. പുതുപ്പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് ശ്രീകണ്ഠനുവേണ്ടി പ്രചാരണം ആരംഭിച്ചത്.എന്നാല്‍ ചുവരെഴുത്ത് തന്റെ അറിവോടെയല്ലെന്ന് വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തി
ടിഎന്‍ പ്രതാപന് പിന്നാലെയാണ് പാലക്കാട് വികെ ശ്രീകണ്ഠന് വേണ്ടിയും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയിലാണ് വികെ ശ്രീകണ്ഠനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.തിരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തിയും ആലേഖനം ചെയ്തിട്ടുണ്ട്.ഇന്ന് ഉച്ചകഴിഞ്ഞാണ് ചുവരെഴുത്ത് തുടങ്ങിയത്.വാര്‍ത്തയായതിന് പിന്നാലെയും ചുവരെഴുത്ത് പിന്‍വലിച്ചിട്ടില്ല.സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ചുവരെഴുതിയത്, കോണ്ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.എന്നാല്‍ ചുവരെഴുത്ത് തന്റെ അറിവോടെയല്ലെന്നാണ് വികെ ശ്രീകണ്ഠന്‍ പറയുന്നത്.ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിസി രംഗത്തെത്തി.ആലപ്പുഴയില്‍ പരിഗണിക്കണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ വോട്ട് ലഭിച്ചാലെ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂവെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പരിഗണന നല്‍കുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു
ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കും വിലക്ക് നിലനില്‍ക്കെയാണ് ചുവരെഴുത്തുകളും സീറ്റ് ആവശ്യങ്ങളും എന്നതാണ് ശ്രദ്ധേയം