കൈവെട്ട് കേസ്, എൻ ഐ എ സംഘം വീണ്ടും മഞ്ചേശ്വരത്ത്

Advertisement

കാസർഗോഡ് .കൈവെട്ട് കേസിലെ അന്വേഷണത്തിനായി എൻ ഐ എ സംഘം വീണ്ടും മഞ്ചേശ്വരത്ത് എത്തി. പ്രതി സവാദിന്റെ ഭാര്യയുടെ വീട്ടിലും, സവാദിന്റെ വിവാഹം നടന്ന മഞ്ചേശ്വരം തുമിനാട്ടിലെ പള്ളിയിലും അന്വേഷണ സംഘം നേരിട്ടെത്തി തെളിവെടുത്തു. വിശദമായ ചോദ്യം ചെയ്യലിനായി സവാദിന്റെ ബന്ധുക്കൾക്കും, പള്ളി ഭാരവാഹികൾക്കും എൻ ഐ എ നോട്ടീസ് നൽകി. ഈ മാസം 24ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സവാദിന് മഞ്ചേശ്വരത്ത് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം

Advertisement