എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. ഒരു വിദ്യാര്‍ത്ഥി പത്തു രൂപ വീതം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളില്‍ നിന്നും പണം ഈടാക്കുന്നത്.
എസ്സി- എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ മുഖേന കൃത്യമായി തുക അടക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന തുകയില്‍ നിന്ന് ചോദ്യപേപ്പര്‍ അച്ചടിക്കുന്ന വകയില്‍ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കുക.