തിരുവനന്തപുരം. പോലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമം.സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഐഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡിവൈഎഫ്ഐ ശ്രീകാര്യം മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോൺ തുടങ്ങിയവർക്കെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി 11 മണിയോടെ
മദ്യലഹരിയിൽ കാര്യവട്ടത്തെ ജ്യൂസ് കടയിൽ എത്തിയ പ്രതികൾ ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കഴക്കൂട്ടം സിഐ മിഥുനെ പ്രതികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കഴക്കൂട്ടം പോലീസ് രണ്ട് കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല