ന്യൂഡെല്‍ഹി .ലോട്ടറി കേസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് എതിരെ നാഗാലാൻഡ്. സംസ്ഥാനം ഫയൽ ചെയ്ത സത്യവാങ്മൂലത്തെ മറുപടി സമർപ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് വാദത്തെ ചോദ്യം ചെയ്താണ് നാഗാലാൻഡ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. ലോട്ടറി നിയന്ത്രണഭേദഗതിയെ ചോദ്യം ചെയ്ത് നാഗാലാന്‍ഡാണ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണനയിൽ ഉള്ളത് .
ഇതരസംസ്ഥാന ലോട്ടറി നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കുന്നതിനാണ് 2018ല്‍ നിയമഭേദഗതി കൊണ്ടുവന്നെതന്ന് കേരളം നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേന്ദ്രനിയമങ്ങള്‍ അനുസരിച്ചായിരുന്നു ഇതെന്നും സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കബളിപ്പിക്കലില്‍ നിന്നും സംസ്ഥാനത്തെ ജനങ്ങളെ രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട് . കബളിപ്പിക്കാനാണ് ശ്രമം എന്നത് അടക്കമുള്ള വാദങ്ങൾ നാഗാലാൻഡ് മറുപടി സത്യവാങ്മൂലത്തിൽ ചോദ്യംചെയ്യുന്നു.