ഇങ്ങനെയൊക്കെ പറയാമോ ,എയർപോഡ് കാണാതായ സംഭവത്തില്‍ എയറിലായി പാലായിലെ കൗണ്‍സിലര്‍മാര്‍

Advertisement

പാലാ. നഗരസഭയിലെ കൌൺസിലറുടെ എയർപോഡ് കാണാതായ സംഭവം കൂടുതൽ
വിവാദത്തിലേക്ക്. എയർപോഡ് എടുത്തിട്ടില്ലെന്ന് കാട്ടി പ്രതിപക്ഷ കൌൺസിലർമാർ
ചെയർമാന് കത്ത് നല്കി. ആരാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്ന് ഭരണപക്ഷ കൌൺസിലർമാരും
ആവശ്യപ്പട്ടു…

26 ആംഗ കൌൺസിലിലെ 25 പേരെയും ഒരു പോലെ പ്രതിസ്ഥാനത്ത് ആക്കിയിരിക്കുയാണ
പാല നഗരസഭയിലെ ഈ എയർപോഡ് മോഷണം. ആരുടെ പക്ഷലാണ് എയർപോഡ് എന്ന്
അറിയാമെന്ന് ഉടമസ്ഥനായ ജോസ് ചീരംകുഴി പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താൻ
തയ്യാറായില്ല. ഇതോടെ ഇന്നലെ ചേർന്ന കൌൺസിൽ യോഗത്തിലും വിഷയം സജീവ ചർച്ചയായ.
ഇതോടെയാണ് തങ്ങളെടുത്തിട്ടില്ലെന്ന് കാട്ടി യുഡിഎഫിലെ 7 കൌൺസിലർമാർ ഒപ്പിട്ട ഒരു കത്ത്
ചെയർമാന് കൈമാറിയത്.

ഭരണപക്ഷ കൌൺസിലർമാരും ഇതോടെ വെട്ടിലായി… ആരാണ് ഇയർപോഡ് എടുത്തതെന്ന്
വ്യക്തമാക്കണമെന്ന് ഭരണ പക്ഷ കൌൺസിലർമാരും ആവശ്യപ്പെട്ടു.. ഒരാഴ്ച കഴിഞ്ഞിട്ടും
ഇയർപോഡ് തിരിച്ച് കിട്ടാത്ത സാഹചര്യത്തിൽ പോലീസിൽ ലൊക്കേഷനക്കം കൈമാറാനാണ്
ജോസ് ചീരംകുഴി ആലോചിക്കുന്നത്.

. representational image

Advertisement