എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ

Advertisement

കോട്ടയം.എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ .
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഇതിന് മുന്നോടിയായി
സ്വാകാര്യ ഭൂമിയുടെ അതിർത്തി നിർണ്ണയവും അടയാളപ്പെടുത്തലും
പൂർത്തിയായി. കോടതിയിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതിന് തടസങ്ങളില്ലെന്നും ജില്ലാ ഭരണകൂടവും
വ്യക്തമാക്കി.

2570 ഏക്കർ ഭൂമിയാണ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ നടപടികളാണ് അവസാനഘട്ടിത്തൽ എത്തിയിരിക്കുന്നത്. 2026 ഏക്കർ ചെറുവള്ളി
എസ്റ്റേറ്റും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളത്തിന് ആവശ്യമായി വന്നിട്ടുള്ളത്.
ഏറ്റെടുക്കുന്ന സ്വകാര്യ പുരയിടങ്ങളിൽ കുറ്റികൾ സ്ഥാപിച്ച് അതിര് തിരിക്കുന്ന
ജോലികൾ പൂർത്തിയായി…ഉടൻ തന്നെ
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും
45 ദിസത്തിനുള്ളിൽ ഉണ്ടാകുമെന്നും ജില്ല കലക്ടർ അറിയിച്ചു.

വിജ്ഞാപിനത്തിന് ശേഷമാകും വില നിർണയം നടത്തി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ
തുടങ്ങുക. 300 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു വിജ്ഞാപനം.
എന്നാൽ അതിർത്തി നിർണ്ണയം കഴിഞ്ഞപ്പോൾ ഇത് 165 ഏക്കറായി ചുരുങ്ങി.
ഏറ്റെടുക്കേണ്ട വീടുകളുടെ എണ്ണവും നൂറിൽ താഴെയും ചുരുങ്ങിയിട്ടുണ്ട്.
മണിമല വില്ലേജിലെ 23 ഏക്കർ ഭൂമിയും എരുമേലി തെക്ക് വില്ലേജിൽ
142 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കണ്ടത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ 2026 ഏക്കറും പൂർണ്ണമായും ഏറ്റെടുക്കും.
കോടതി വ്യവഹാരങ്ങൾ പുരോഗമിക്കകയാണെങ്കിലും മറ്റ് തടസങ്ങൾ ഒന്നുമില്ലെന്നും
ജില്ല ഭരണകൂടം അറിയിച്ചു.

Advertisement