2024 ജനുവരി 23 ചൊവ്വ
BREAKING NEWS
അയോധ്യ യാത്ര സംഘടിപ്പിച്ച് ബി ജെ പി. മാർച്ച് 25 വരെ ദിവസവും 50000 പേരെ പങ്കെടുപ്പിക്കാനും തീരുമാനം.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.
രാഹുൽ ഗാന്ധിയുടെ യാത്ര:
ഗുവാഹത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു.ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. കേരളീയം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. ആറു ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ നാളെ നടത്തുന്ന പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം അവധി അനുവദിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെ
തിരേ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു കേരള സര്‍ക്കാരിന്റെ ക്ഷണം. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വ്യവസായ മന്ത്രി പി രാജീവ് സ്റ്റാലിനു കൈമാറി.
കേന്ദ്ര സര്‍ക്കാര്‍ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതും ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യപങ്കാളിയായത് ശരിയായ നടപടിയല്ല.

അയോധ്യയില്‍ പ്രതിഷ്ഠിച്ചതു ബിജെപിയുടെ രാമനാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലന്നും സതീശൻ പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണം വൈകിയതിനു രാമനോടു മാപ്പു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ സ്ത്രീകളോടു മാപ്പു പറയുമോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം എക്സില്‍ കുറിച്ചു.
വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വായിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അനുമതി. സര്‍ക്കാറിനോട് വിശദീകരണം ചോദിക്കാതെയാണ് രാജ്ഭവന്‍ പ്രസംഗത്തിന് അംഗീകാരം നല്‍കിയത്.

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി പള്ളിക്കത്തോട് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 7,278 പേര്‍ക്ക് ഒബ്‌സര്‍ബേഷനോ കിടത്തി ചികിത്സയോ വേണ്ടിവന്നു.

തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ എഎസ്ഐയെ സസ്പെന്റ് ചെയ്തു. പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ലോകത്തിലെ ഏറ്റവും ഉരം കൂടിയ സജീവമായ അഗ്നിപര്‍വ്വതമായ അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍. 22,600 അടി ഉയരമുള്ള അഗ്നിപര്‍വ്വതം പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ ഷെയ്ഖ് ഹസന്‍ ഖാനാണ് കീഴടക്കിയത്.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിക്ഷേപമായി സ്വീകരിച്ച തുക തട്ടിയെടുത്ത പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി.
ഇടുക്കി ബി എല്‍ റാമില്‍ കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സൗന്ദര്‍രാജനാണ് (60) പരിക്കേറ്റത്.
രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരേ അന്വേഷണം.

ദേശീയം
അയോധ്യ രാമക്ഷേത്രത്തില്‍ ഭഗവാന്‍ രാമന്‍ എത്തിയെന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് മോദി പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നല്‍കിയത്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ബദലായി കൊല്‍ക്കത്തയിലെ കാളീഘട്ടില്‍ മതസൗഹാര്‍ദ റാലി നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാളീഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം ആരംഭിച്ച റാലി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാണു മുന്നേറിയത്.

വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി വീടുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ വൈദ്യുതിയില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യ മുന്നണിയെ സിപിഎം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 34 വര്‍ഷമായി ബംഗാളില്‍ താന്‍ സിപിഎമ്മിനെതിരെയാണ് പോരാടിയതെന്നും അങ്ങനെ പോരാടിയവരുമായി യോജിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

അന്തർദേശീയം
ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് ഭൂകമ്പമുണ്ടായത്.
ചൈനീസ് ‘ഗവേഷണ’ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലിദ്വീപിലേക്കു പോകുമെന്ന് റിപ്പോര്‍ട്ട്. സിയാംഗ് യാംഗ് ഹോംഗ് എന്ന കപ്പലാണ് മാലിയിലേക്കു പോകുന്നത്.

ഇസ്രായേല്‍-ഹമാസ്,
യുദ്ധത്തിന്റെ ചുവടുപിടിച്ച് ചെങ്കടലിലെ ചരക്കുകപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കും തിരിച്ചടിയാകുന്നു.
കായികം
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാര്യവട്ടം സ്പോർട്ട്സ് ഹബ്ബിൽ 26 വരെയാണ് ഉച്ചകോടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബോൺ മത്തിനെ 4-0 ന് തോല്പിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്ത്.