കാസർഗോഡ് .കരിന്തളം ഗവ.കോളജിൽ അധ്യാപക നിയമനത്തിനായി വ്യാജരേഖ സമർപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എസ് എഫ് ഐ മുൻ നേതാവ് കെ.വിദ്യ മാത്രമാണ് കേസിലെ പ്രതി.വ്യാജരേഖ നിർമിക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മഹാരാജാസിലെ വ്യാജ പ്രവർത്തി പരിജയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെ.വിദ്യ കരിന്തളം ഗവ കോളജിൽ ജോലി ചെയ്തത് 2022-23 അക്കാദമിക് ഇയറിൽ. തുടർന്ന് ഇതേ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അട്ടപ്പാടി കോളജിൽ വിദ്യ നിയമനത്തിന് ശ്രമിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്. കേസിൽ ഏഴ് മാസത്തിന് ശേഷമാണ് അന്വേഷണം പൂർത്തിയാക്കി നീലേശ്വരം പൊലീസ് ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം നൽകിയത്. വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. താൻ ഫോണിലാണ് രേഖ നിർമിച്ചതെന്ന വിദ്യയുടെ മൊഴിക്ക് സമാനമാണ് കുറ്റപത്രത്തിലെയും പരാമർശം. നിയമനം നേടാൻ വ്യാജരേഖ ചമച്ചുവെന്നും, ജോലിയിലൂടെ സർക്കാർ ശമ്പളം കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ നിർമിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് വിദ്യക്കെതിരെ ചുമത്തിയത്. അട്ടപ്പാടി ഗവ കോളജിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പൊലീസിന്‍റെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്