രക്ഷകരായി വരുന്നവർ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ദ്രോഹിക്കുന്നവരുടെ ഭാഗം,ദീപിക മുഖപ്രസംഗം

Advertisement

കോട്ടയം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം.രക്ഷകരായി വരുന്നവർ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ദ്രോഹിക്കുന്നവരുടെ ഭാഗമെന്ന് വിമർശനം.
ഇത് തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്നും
മുഖപ്രസംഗം വ്യക്തമാക്കുന്നു

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബിജെപികെതിരെയും തിവ്ര ഹിന്ദുത്വ സംഘടനകൾക്കെതിരെയും ദീപിക മുഖ പ്രസംഗം എഴുതുന്നത്. ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കത്തോലിക സഭ അതിരൂക്ഷ വിമർശനം തന്നെയാണ് ഉന്നയിക്കുന്നത്. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ച് എഴുതിയ മുഖപ്രസംഗത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെല്ലാം തുറന്നെഴുതിയിട്ടുണ്ട്.
തലോടുമ്പോഴും തല്ലിയ കൈകളെ ക്രൈസ്തവർക്ക് തിരിച്ചറിയാനാകും. തല്ലും തലോടലും നടത്തുന്നവർ ഒരിക്കല്‍ തലോടലും നിർത്തുമെന്നും പറയുന്നു.
രക്ഷകരായി വരുന്നവർ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ദ്രോഹിക്കുന്നവരുടെ ഭാഗത്താണ്
ഇത് തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. വർഗീയവാദികള്‍ക്ക് മുന്നില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിർബന്ധിക്കപ്പെടുന്നുവെന്നും ലേഖനത്തിലുണ്ട്. അണയാത്ത വിദ്വേഷത്തീ എന്ന പേരിൽ ലേഖനവും ദീപികയിലുണ്ട് . മധ്യപ്രദേശിൽ പള്ളികളുടെ മുകളിൽ കാവിക്കൊടി കെട്ടിയ സംഭവത്തെയും അപലപിച്ചിട്ടുണ്ട്.

Advertisement