രണ്ജീത് ശ്രീനിവാസൻ വധം, പ്രതികളുടെ മാനസികനില പരിശോധിക്കാനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചു

Advertisement

ആലപ്പുഴ.രണ്ജീത് ശ്രീനിവാസൻ വധക്കേസിൽ കുറ്റകാരെന്ന് കണ്ടെത്തിയ 15 പ്രതികളുടെയും മാനസികനില പരിശോ
ധിക്കാനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചു.
വൻ പോലീസ് സന്നാഹത്തോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ എത്തിച്ചത്.
പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പരിശോധന. പ്രതികളുടെ മാനസികാരോഗ്യം സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ജയിലിലെ പെരുമാറ്റം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും 25 നു മുൻപ് ഹാജരാക്കാൻ മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസ് ഈ മാസം 25ന് പരിഗണിക്കുന്ന കോടതി പ്രതികൾക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം കേസിൽ ശിക്ഷ വിധി പറയും.

Advertisement