പാലക്കാട്. ധോണിയെ നാല് വര്‍ഷത്തോളം വിറപ്പിച്ച പിടി സെവന്‍ എന്ന കൊമ്പന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.
കഴിഞ്ഞവര്‍ഷം ജനുവരി 22നാണ് പിടിസെവനെ അതിസംഘീർണ്ണമായ ദൗത്യത്തിലൂടെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്.മര്യാദരാമനായി മാറിയ പിടി സെവന്റെ ഭാവി കാര്യം എങ്ങനെയെന്ന് വനംവകുപ്പ് നിശ്ചയിച്ചിട്ടില്ല
വിഓ
ഹോൾഡ്
നാടകീയാവും ഏറെ പ്രതിസന്ധികൾ നിറഞ്ഞതുമായ പിടി സെവൻ ദൗത്യം..കൊമ്പൻ കൂട്ടിലായിട്ട് ഒരാണ്ട് പൂർത്തിയാകുന്നു.അഞ്ചുമാസത്തോളം കലിപ്പ് മോഡ് തുടർന്ന പിടി സെവനിപ്പോൾ ധോണിയിലെ ക്യാമ്പിലെ നല്ലനടപ്പുകാരനാണ്,പൊള്ളാച്ചിയിലെ ആന പരിപാലന കേന്ദ്രത്തിൽ നിന്നെത്തിയ പാപ്പന്മാരുമായി കൊമ്പൻ നന്നായി ഇണങ്ങി..ഇടക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടമായിരുന്നെങ്കിലും അതും പൂർണ്ണമായി തിരിച്ചുകിട്ടിയെന്നാണ് ഡോക്ടർമാർ പറയുന്നത്,ഇപ്പോൾ കൂടിന് പുറത്താണ് ധോണിയെ തളക്കുന്നത്,ചിലപ്പോഴൊക്കെ കാട്ടിലേക്ക് മേയാനും വിടുന്നുണ്ട്,പിടി സെവനെ കുങ്കിയാനയാക്കില്ലെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു,എന്നാൽ കൊമ്പനെ എന്ത് ചെയ്തേക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല