പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരുന്ന വിജ്ഞാപനം ഇതാ എത്തി. പ്ലസ് ടു പൂര്‍ത്തിയാക്കിയവരുടെ സ്വപ്ന ജോലിയായ കേരള പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയ്‌നി) (ആംഡ് പൊലിസ് ബറ്റാലിയന്‍) നോട്ടിഫിക്കേഷനാണ് കേരള പി.എസ്.സി ഇപ്പോള്‍ വിളിച്ചിട്ടുള്ളത്.
ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരള പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയ്‌നി)- (ആംഡ് പൊലിസ് ബറ്റാലിയന്‍) നിയമനം.
കാറ്റഗറി നമ്പര്‍: 593/2023 കേരളത്തിലുടനീളം നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം (SAP), പത്തനംതിട്ട (KAP III), ഇടുക്കി (KAP V), എറണാകുളം (KAP I), തൃശ്ശൂര്‍ (KAP II), മലപ്പുറം (MSP), കാസര്‍ഗോഡ് (KAP IV) എന്നിങ്ങനെയാണ് റിക്രൂട്ട്‌മെന്റ്.കഴിഞ്ഞ തവണ 3909 നിയമനങ്ങളാണ് നടന്നത്. ഇത്തവണയും അത്ര തന്നെ നിയമനങ്ങള്‍ പ്രതീക്ഷിക്കാം.
പ്രായപരിധി : 18 മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02-01-1997നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 29, എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് 31, എക്‌സ് സര്‍വ്വീസ് മെന്‍- 41 എന്നിങ്ങനെ വയസിളവുണ്ട്.
യോഗ്യത :പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കണം. മെഡിക്കലി, ഫിസിക്കലി ഫിറ്റായിരിക്കണം. 168 സെന്റീമീറ്റര്‍ ഉയരവും, 81 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് ശമ്പള സ്‌കെയില്‍. എഴുത്ത് പരീക്ഷയുടേയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ നല്‍കുന്നതിനായി
http://www.keralapsc.gov.in, https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിക്കുക.അതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.