കൊച്ചി.മസാല ബോണ്ടിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്. തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവും ഇല്ല കേസിൽ ഇ.ഡിക്ക് നൽകിയ മറുപടിയുമായിലാണ് വിശദീകരണം.
കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ടി എം തോമസ് ഐസക്ക് നൽകിയ 7 പേജ് ഉള്ള മറുപടിയിലാണ് പരാമർശം.
കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്.
മുഖ്യമന്ത്രിയാണ് ചെയർമാൻ .
എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ് ഇക്കാര്യത്തിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവും ഇല്ലെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡി. സമൻസ് അയച്ചത് കോടതി ഉത്തരവിന് എതിരാണ്. നിയമലംഘനവും അധികാരപരിധിയും ഇഡി വ്യക്തമാക്കിയാൽ അന്വേഷണവുമായി സഹകരിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
മൊഴി നൽകാൻ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞദിവസം തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ മറുപടി.