തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാപിതാക്കളും അറസ്റ്റില്‍. ഭര്‍തൃപിതാവ് സജിം, ഭര്‍തൃമാതാവ് സുനിത എന്നിവരാണ് അറസ്റ്റിലായത്. കാട്ടക്കടയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഒരു മാസമായി ഇവര്‍ ഒളിവിലായിരുന്നു.
കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതാണ് ഇവരെന്നാണ് സൂചന. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍ വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്‍ സുല്‍ഫത്ത് ദമ്പതിമാരുടെ മകള്‍ ഷഹാന (23) ജീവനൊടുക്കിയത്.
ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു ഷഹാന താമസിച്ചത്. ഒന്നര വയസുള്ള മകളും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഷഹാനയെയും മകളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തിയിരുന്നു. എന്നാല്‍ ഒപ്പം ചെല്ലാന്‍ ഷഹാന തയാറായില്ല. കുട്ടിയെ കൂട്ടി ഭര്‍ത്താവ് പോയതിനു പിന്നാലേ ഷഹാന മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.