തിരൂർ ജില്ലാ ആശുപത്രിയിൽ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് നഴ്സിന് ഗുരുതര പരുക്ക്

Advertisement

തിരൂർ . ജില്ലാ ആശുപത്രിയിൽ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് നഴ്സിന് ഗുരുതര പരുക്ക്.
ആശുപത്രിയിലെ ഹെഡ് നഴ്സ് ചാലക്കുടി സ്വദേശി മിനി(48)ക്കാണ് പരുക്കേറ്റത്. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ പരിശോധനയ്‌ക്കെത്തിയ സമയത്ത് കാൽ വഴുതി മിനി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിനി
കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്