മാസപ്പടി,കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിനെതിരെ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ വീണയുൾപ്പെടെയുള്ളവർ മാസപ്പടി വാങ്ങിയ സംഭവത്തിൽ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിനെതിരെ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി. കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം പ്രതികളെ സംരക്ഷിക്കാനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി തന്നെ സംഭവം അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ROC റിപ്പോർട്ടിലൂടെ പുറത്തുവന്നത് ഗൗരവമുള്ള സംഭവങ്ങളാണ്.
കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ സെക്ഷൻ 210 പ്രകാരമുള്ള അന്വേഷണത്തിൽ വസ്തുതകൾ പുറത്തു വരില്ല.
കമ്പനി നിയമത്തിനുള്ളിൽ നിന്ന് അന്വേഷിക്കാൻ മാത്രമേ ആർ.ഒ.സി അധികൃതര്‍ക്ക് കഴിയുകയുള്ളൂ .
സിബിഐ, ഇ ഡി എന്നിവയ്ക്കും കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ കേസെടുക്കാൻ ആകില്ല. ആയതിനാല്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി തന്നെ സംഭവം അന്വേഷിക്കണമെന്നാണ് ഉപഹര്‍ജിയിലെ ആവശ്യം.
കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം പ്രതികളെ സംരക്ഷിക്കാനാണെന്നാരോപിച്ച ഷോണ്‍
നിലവിലുള്ള അന്വേഷണം റദ്ദാക്കണമെന്നും ഉപഹർജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം 77 ലക്ഷം രൂപ വീണാ വിജയന്റെ കമ്പനിക്ക് കടം നൽകിയതിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. മാസപ്പടി നൽകിയ കൊച്ചിയിലെ സിഎം ആർ എൽ ഉടമകൾ ഡയറക്ടർമാരായ NBFC വഴിയാണ് എക്സാലോജിക്കിന് കടം നൽകിയത്.
വീണയ്ക്കും കന്പനിയ്ക്കും സേവനത്തിന് കിട്ടിയ പ്രതിഫലത്തിന് പുറമേയാണിതെന്നും രേഖകള്‍ സഹിതം ഷോണ്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു.

Advertisement